


മലങ്കര കത്തോലിക്കാ അസോസിയേഷൻ സഭാതല സമിതിയുടെ 2025-26 വർഷത്തെ വാർഷിക അസംബ്ലി 'കോൺവെന്തൂസ്' (Conventus) വിജയകരമായി സമാപിച്ചു. 2026 ജനുവരി 25, 26 (ഞായർ, തിങ്കൾ) തീയതികളിൽ നിലമ്പൂർ എടക്കര മേഖലയിലെ മൂത്തേടം ഫാത്തിമ കോളേജിൽ വെച്ചാണ് അസംബ്ലി നടന്നത്. എം.സി.എ. ബത്തേരി ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ നടന്ന അസംബ്ലിയിൽ ആദരണീയരായ പിതാക്കന്മാരും സഭാതല സമിതി അംഗങ്ങളും വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള അസംബ്ലി പ്രതിനിധികളും പങ്കെടുത്തു. സഭയുടെയും സമൂഹത്തിന്റെയും വളർച്ച ലക്ഷ്യമിട്ടുള്ള വിവിധ ചർച്ചകൾക്കും കർമ്മപദ്ധതികൾക്കും അസംബ്ലി വേദിയായി.
.