


എം.സി.എ. സഭാതല സമിതിയുടെ നേതൃത്വത്തിൽ എറണാകുളം വൈ.എം.സി.എ ഹാളിൽ വെച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പൊതു പ്രവർത്തകർക്കായി 2025 ആഗസ്റ്റ് 16-ന് ഏകദിന ശില്പശാല നടത്തപ്പെട്ടു. മൂവാറ്റുപുഴ ഭദ്രാസന സമിതി ആതിഥേയത്വം വഹിച്ചു. സഭാതല പ്രസിഡന്റ് ബൈജു എസ്.ആർ. ന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് , ഡോ റൂബിൾ രാജ് തുടങ്ങിയവർ രാഷ്ട്രീയ ശാക്തീകരണ ക്ലാസുകൾക്ക് ഹൃദ്യമായി നേതൃത്വം നൽകി.
.