shape
shape

എം.സി.എ. സഭാതല സമിതിയുടെ തേക്കുതോട്-മണ്ണീറ സന്ദർശനം: ഭവനനിർമ്മാണവും പള്ളി നവീകരണവും വിലയിരുത്തി

team image

എം.സി.എ. സഭാതല സമിതിയുടെ തേക്കുതോട്-മണ്ണീറ സന്ദർശനം: ഭവനനിർമ്മാണവും പള്ളി നവീകരണവും വിലയിരുത്തി

എം.സി.എ. സഭാതല സമിതി പത്തനംതിട്ട ഭദ്രാസനത്തിന് തേക്കുതോട്ടിൽ അനുവദിച്ച ഭവനത്തിൻ്റെ നിർമ്മാണ പുരോഗതിയും, മണ്ണീറ പള്ളിയുടെ നവീകരണ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി സഭാതല സമിതി അംഗങ്ങൾ സന്ദർശനം നടത്തി. സഭാതല പ്രസിഡൻ്റ് ശ്രീ. ബൈജു എസ്.ആർ., എക്സിക്യൂട്ടീവ് അംഗം ശ്രീ. ജോജി എന്നിവരുടെ നേതൃത്വത്തിലാണ് തേക്കുതോട് ബിജുവിൻ്റെ ഭവനവും മണ്ണീറ ഇടവകയും സന്ദർശിച്ചത്.ഭദ്രാസന ആത്മീയ ഉപദേഷ്ടാവ് റവ. ഫാ. ഏബ്രഹാം മണ്ണിൽ, ഭദ്രാസന പ്രസിഡൻ്റ് ശ്രീ. ജോസ് മാത്യൂസ്, സെക്രട്ടറി ശ്രീ. എം.എം. തോമസ്, ട്രഷറർ ശ്രീ. ജോർജ് യോഹന്നാൻ എന്നിവരും ഈ സന്ദർശനത്തിൽ പങ്കാളികളായി. പത്തനംതിട്ട ഭദ്രാസനത്തിലെ വിവിധ പദ്ധതികളുടെ പുരോഗതിയിൽ സഭാതല സമിതി സംതൃപ്തി രേഖപ്പെടുത്തി.

.