


എം.സി.എ. സഭാതല സമിതിയുടെ ധനസഹായത്തോടെ ബത്തേരി ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് മേഖലയിലെ മണൽവയൽ യൂണിറ്റിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിൻ്റെ പ്രവൃത്തികൾ സഭാതല-ഭദ്രാസന ഭാരവാഹികൾ സന്ദർശിച്ച് വിലയിരുത്തി. യൂണിറ്റ് അംഗമായ ബിനുവിനായി നിർമ്മിക്കുന്ന ഈ ഭവനത്തിൻ്റെ നിർമ്മാണ പുരോഗതി നേരിട്ടു വിലയിരുത്തുന്നതിനാണ് നേതൃത്വം എത്തിയത്.സഭാതല പ്രസിഡൻ്റ് ശ്രീ. ബൈജു എസ്.ആർ., സഭാതല വൈസ് പ്രസിഡൻ്റ് ശ്രീ. ഷാജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിൽ ബത്തേരി ഭദ്രാസന പ്രസിഡൻ്റ് ശ്രീ. പ്രിൻസ് അബ്രഹാം, ഭദ്രാസന വൈസ് പ്രസിഡൻ്റ് ശ്രീ. ഷിബി വർഗീസ്, മേഖല പ്രസിഡൻ്റ് ശ്രീ. രാജു, യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. ഷിബി എന്നിവരും പങ്കെടുത്തു. സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന ഈ ഭവനത്തിൻ്റെ പണികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് സഭാതല പ്രസിഡൻ്റ് ബൈജു എസ്.ആർ. അറിയിച്ചു
.