


തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷൻ (MCA) സഭാതലസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ലൈറ്റ് 2026' (LIGHT 2026) പരിശീലന പരിപാടിയുടെ ഒന്നാം ദിനം ശ്രദ്ധേയമായി. മെയ് 8 വെള്ളിയാഴ്ച നടന്ന ചടങ്ങിൽ, എം.സി.എ ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. യുവജനങ്ങൾ ഉന്നത ലക്ഷ്യങ്ങൾ കൈവരിക്കണമെന്നും സഭയുടെയും സമൂഹത്തിന്റെയും വളർച്ചയിൽ പങ്കാളികളാകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ എം.സി.എ പ്രസിഡന്റ് സഭാതല ബൈജു എസ്.ആർ, മുൻ ഡിജിപി ഡോ. ജേക്കബ് പുന്നൂസ് ഐപിഎസ്, ഡോ. വർഗീസ് ചെറിയാൻ, ബിജു പാലത്തിങ്കൽ,ജസ്റ്റിൻ ജോൺ , ഷിബു ചുങ്കത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. തിരുവല്ല അതിരൂപത സ്പിരിച്വൽ അഡ്വൈസർ റവ. ഫാ. മത്തായി മണ്ണൂർവടക്കേതിലിന്റെ പ്രാർത്ഥനയോടെയാണ് സെഷനുകൾ ആരംഭിച്ചത്. കരിയർ ഗൈഡൻസ്, സിവിൽ സർവീസ് പരിശീലനം, ഭരണഘടനാ അവബോധം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
.