shape
shape

സഭാതല പരിസ്ഥിതി ദിനാചരണം മാനന്തവാടി സെന്റ് തോമസ് ദേവാലയത്തിൽ സംഘടിപ്പിച്ചു

team image

സഭാതല പരിസ്ഥിതി ദിനാചരണം മാനന്തവാടി സെന്റ് തോമസ് ദേവാലയത്തിൽ സംഘടിപ്പിച്ചു

മാനന്തവാടി: പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓരോ മനുഷ്യരും പ്രതിജ്ഞാബദ്ധമാണെന്നും, പ്രകൃതിയെ സ്നേഹിക്കുന്നത് പരിസ്ഥിതിദിനാചരണത്തിൽ മാത്രമായി ഒതുങ്ങരുത് എന്നും, മുൻതലമുറ നട്ടുവളർത്തിയ വൃക്ഷങ്ങളുടെ തണലിലാണ് നാം ജീവിക്കുന്നത് എന്നും മലങ്കര കാത്തലിക് അസോസിയേഷൻ സഭാതലസമിതി മാനന്തവാടി സെന്റ് തോമസ് ദേവാലയത്തിൽ നടത്തിയ ഗ്ലോബൽ പരിസ്ഥിതി ദിനാചരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണത്തിലൂടെ ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭാതല സമിതി പ്രസിഡന്റ് ബൈജു എസ്.ആർ. അധ്യക്ഷത വഹിച്ച സമ്മേളനം മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ. ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ മലങ്കര കാത്തലിക് അസോസിയേഷൻ ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, സഹജീവികളെ സ്നേഹിക്കുന്നതിന് തുല്യമാണ് ഒരു തൈ നട്ടുവളർത്തുന്നതിലൂടെ പ്രകടമാവുന്നത് എന്നും, എം.സി.എ. സഭാതലസമിതി ഇന്ത്യയൊട്ടാകെ ചെയ്യുന്ന ജീവകാരുണ്യ പദ്ധതികൾ ഏറെ അഭിനന്ദനാർഹമാണെന്നും എം.എൽ.എ. ഉഷ വിജയൻ പറഞ്ഞു.

തിരഞ്ഞെടുത്ത 100 നിർധനകുടുംബങ്ങൾക്ക് 500 ഹൈബ്രിഡ് തെങ്ങിൻ തൈകൾ ചടങ്ങിൽ വിതരണം ചെയ്തു, കൂടാതെ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും തെങ്ങിൻ തൈകൾ നൽകി. മാനന്തവാടി നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ബത്തേരി ഭദ്രാസന സ്പിരിച്വൽ ഡയറക്ടർ ഫാ. ജെയിംസ് മലേപ്പറമ്പിൽ, ഫാ. വർഗീസ് മറ്റമന, ഫാ. തോമസ് തുണ്ടിയിൽ, സഭാതല വൈസ് പ്രസിഡന്റ് ഷാജി കൊയിലേരി, ബത്തേരി ഭദ്രാസന പ്രസിഡന്റ് പ്രിൻസ് എബ്രഹാം, ലാലി ജോസ്, ചാക്കോ നരിമറ്റത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി നീർക്കുഴി, മുനിസിപ്പൽ കൗൺസിലർ സബിത ഷെറി, മാനന്തവാടി വൈദിക ജില്ലാ പ്രസിഡന്റ് ജോയി തെങ്ങുംതോട്ടം, സൽജു ജോബ്, ഷിന്ദു ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ നവഗതരായ എം.സി.എ. അംഗങ്ങൾക്ക് സ്വീകരണം നൽകി.

.