

.jpeg)
തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷൻ (MCA) സഭാതല സമിതിയുടെ നേതൃത്വത്തിൽ സിവിൽ സർവീസ് തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കായി സംഘടിപ്പിച്ച 'LIGHT 2026' സിവിൽ സർവ്വീസ് ഓറിയന്റേഷൻ ക്യാമ്പ് തിരുവല്ല മാക്ഫാസ്റ്റിൽ (MACFAST) സമാപിച്ചു. സഭയിലെ 11 ഭദ്രാസനങ്ങളിൽ നിന്നായി ലഭിച്ച മുന്നൂറിലധികം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 60 വിദ്യാർത്ഥികളാണ് ഈ ത്രിദിന പരിശീലന പരിപാടിയിൽ പങ്കെടുത്തത്. എം.സി.എ ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സഭാതല സഭാതല പ്രസിഡന്റ് ശ്രീ. ബൈജു SR അധ്യക്ഷത വഹിച്ചു.
നേതൃപാടവം, സത്യസന്ധത, സുതാര്യമായ ഭരണം, മാനവികത, പരിവർത്തനം (Leadership, Integrity, Governance, Humanity, Transformation) എന്നീ അഞ്ച് തൂണുകളിൽ അധിഷ്ഠിതമായാണ് പരിശീലനം വിഭാവനം ചെയ്തത്. മുൻ ഡി.ജി.പി ഡോ. ജേക്കബ് പുന്നൂസ് ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു. പ്രമുഖ നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ്, സിമി രാജ് ഐ.ആർ.എസ്, ഡോ. ജോൺ സാമുവൽ, ഡോ. സാം സ്കറിയ, റിട്ട. എസ്.പി പ്രിൻസ് എബ്രഹാം, റെനോ കുര്യൻ തുടങ്ങിയ പ്രഗത്ഭർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കൂടാതെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീജ ജെ.എസ് വിദ്യാർത്ഥികളുമായി സംവദിച്ചു. അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ്, റവ.ഡോ. ഐസക് പറപ്പള്ളിൽ, അഡ്വ. ബിനോ ജോർജ്, ഷിബു മാത്യു ചുങ്കത്തിൽ, ലൈജു കോശി തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ ക്യാമ്പിൽ ക്ലാസ്സ് നയിച്ചു.
തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാർ കൂറിലോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.മാക്ഫാസ്റ്റ് മാനേജർ റവ.ഡോ.തോമസുകുട്ടി പതിനെട്ടിൽ , പ്രിൻസിപ്പാൾ ഡോ. വറുഗീസ് ചെറിയാൻ, കാർഡിയോട്ട് ഡയറക്ടർ റവ.ഡോ. സിജോയി കാഞ്ഞിരത്താമണ്ണിൽ എന്നിവർ പ്രസംഗിച്ചു. എം.സി.എ സഭാതല പ്രസിഡന്റ് ബൈജു എസ്.ആർ, റവ. ഫാ. മാത്യൂസ് കുഴിവിള,ഷിബു ചുങ്കത്തിൽ , എൽദോ പൂക്കുനേൽ,റവ. ഫാ. മത്തായി മണ്ണൂർ വടക്കേതിൽ, ബിജു പാലത്തിങ്കൽ, ജസ്റ്റിൻ ജോൺ, ലാലിജോസ്, ജോജി വിഴലിൽ, ജെസി അലക്സ് എന്നിവർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി. സിവിൽ സർവീസ് മേഖലയിൽ സഭാംഗങ്ങളായ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കാനും മികച്ച ഭരണാധികാരികളെ വാർത്തെടുക്കാനുമുള്ള എം.സി.എയുടെ ശ്രമങ്ങളുടെ ഭാഗമായി ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പടുന്നവർക്ക് സൗജന്യ തുടർ പഠനം ഉറപ്പാക്കും.
.