shape
shape

നാമഹേതുക തിരുനാൾ സമാപനത്തിൽ തപോവനത്തിന് എം.സി.എയുടെ കൈത്താങ്ങ്

team image

നാമഹേതുക തിരുനാൾ സമാപനത്തിൽ തപോവനത്തിന് എം.സി.എയുടെ കൈത്താങ്ങ്

ബത്തേരി ഭദ്രാസനം നേതൃത്വം നൽകുന്ന അശരണരുടെ അഭയകേന്ദ്രമായ 'തപോവന'ത്തിൽ വെച്ച്, അല്മായ സംഘടനകളുടെ ഏകോപനത്തിനായുള്ള സിനഡൽ കൗൺസിൽ മോഡറേറ്ററും ബത്തേരി ഭദ്രാസന അധ്യക്ഷനുമായ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയുടെ നാമഹേതുക തിരുനാൾ ആഘോഷങ്ങളുടെ സമാപനം നടത്തപ്പെട്ടു. ചടങ്ങിൽ MCA സഭാതല പ്രസിഡന്റ് ശ്രീ. ബൈജു എസ്.ആർ. മുഖ്യാതിഥിയായിരുന്നു.

ബത്തേരി ഭദ്രാസന സമിതിയുടെ മേൽനോട്ടത്തിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന വൃദ്ധസദനമാണ് 'തപോവനം' അഗതിമന്ദിരം. 3 വൈദികരും, 2 SIC സിസ്റ്റേഴ്സും, അല്മായ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ബോർഡും ചേർന്ന് ഇരുപത്തിയെട്ടോളം അന്തേവാസികൾക്ക് കൃത്യമായ പരിചരണവും കരുതലും ഇവിടെ ഉറപ്പാക്കുന്നുണ്ട്.

സ്ഥാപനത്തിൽ പുതുതായി നിർമ്മിക്കുന്ന ഓപ്പൺ വിശ്രമ മന്ദിരത്തിനായി സഭാതല സമിതി 1 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യ ഗഡുവായ 25,000 രൂപ സഭാതല പ്രസിഡന്റ് ശ്രീ. ബൈജു എസ്.ആർ., വൈസ് പ്രസിഡന്റ് ശ്രീ. ഷാജി തോമസ്, സഭാതല എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. ലാലി ജോസ് എന്നിവർ ചേർന്ന് അഭിവന്ദ്യ പിതാവിന് കൈമാറി. കൂടാതെ, അന്തേവാസികൾക്ക് ടെലിവിഷൻ വാങ്ങുന്നതിനായി 20,000 രൂപയും സഭാതല സമിതി ചടങ്ങിൽ വെച്ച് നൽകുകയുണ്ടായി. ഭദ്രാസന ഭാരവാഹികൾ, വൈദികർ, സിസ്റ്റേഴ്സ്, മറ്റ് നിരവധി അല്മായർ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു.

.