shape
shape

സഭാതല അല്‌മായ ദിനാഘോഷം 2026: മുൻഗാമികൾക്ക് ആദരം, പുതുതലമുറയ്ക്ക് സ്വാഗതം

team image

സഭാതല അല്‌മായ ദിനാഘോഷം 2026: മുൻഗാമികൾക്ക് ആദരം, പുതുതലമുറയ്ക്ക് സ്വാഗതം

മലങ്കര കാത്തലിക് അസോസിയേഷൻ (എം.സി.എ.) സഭാതല സമിതിയുടെ ആഭിമുഖ്യത്തിൽ 2026 മെയ് 10-ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ ദേവാലയത്തിൽ സഭാതല അല്‌മായ ദിനാഘോഷം 2026 ഭംഗിയായി ആഘോഷിച്ചു. വിശുദ്ധ കുർബാനയോടെ ആരംഭിച്ച ആഘോഷത്തിൽ മാർത്താണ്ഡം ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. വിൻസെന്റ് മാർ പൗലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികനായിരുന്നു. റവ. ഫാ. ജോസ് കല്ലുമാലിക്കൽ Voice of MCA പ്രകാശനം നിർവഹിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എം.സി.എ. ഭദ്രാസന പ്രസിഡന്റ് ശ്രീ. ബിജു പാലത്തിങ്കൽ പതാക ഉയർത്തി. കെ.സി.എഫ്. ജനറൽ സെക്രട്ടറി ശ്രീ. വി.സി. ജോർജുകുട്ടി എം.സി.എ. പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോൾ, എം.സി.എ. തിരുവല്ല അതിരൂപത ജനറൽ സെക്രട്ടറി ശ്രീ. ജസ്റ്റിൻ ജോൺ എം.സി.എ. പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിന് എം.സി.എ. സഭാതല പ്രസിഡന്റ് ശ്രീ. ബൈജു എസ്.ആർ. അധ്യക്ഷത വഹിച്ചു. തിരുവല്ല നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ. അഡ്വ. വർഗീസ് മാമനെ ചടങ്ങിൽ ആദരിച്ചു.

എം.സി.എ.യുടെ വളർച്ചയ്ക്കും ശക്തിപ്പെടുത്തലിനും വിലപ്പെട്ട സംഭാവനകൾ നൽകിയ മുൻകാല സഭാതല പ്രസിഡന്റുമാരെയും നേതാക്കളെയും പൊന്നാട അണിയിച്ചും പ്രശസ്തിപത്രവും ഉപഹാരഫലകവും നൽകി ആദരിച്ചു. ഈ ആദരിക്കൽ ചടങ്ങിന് ശ്രീമതി ജെസ്സി അലക്സ് (സഭാതല മാനേജിംഗ് കമ്മിറ്റി അംഗം), ശ്രീമതി ലാലി ജോസ് (സഭാതല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം) എന്നിവർ നേതൃത്വം നൽകി.

പുതുതലമുറയെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങിൽ മുൻ എം.സി.വൈ.എം. (MCYM) സഭാതല ഭാരവാഹികളെയും യുവ ദമ്പതിമാരെയും എം.സി.എ.യുടെ എംബ്ലം ഷാൾ അണിയിച്ച് ഔദ്യോഗികമായി അംഗങ്ങളായി സ്വീകരിച്ചു. ഈ ചടങ്ങിന് ശ്രീ. ബിനു കെ. സാമുവൽ (സഭാതല വൈസ് പ്രസിഡന്റ്), ശ്രീ. അനിൽ വെള്ളോർക്കോണം (സഭാതല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം) എന്നിവർ നേതൃത്വം നൽകി.

സംഘടനയുടെ മൂന്ന് പതിറ്റാണ്ടുകളുടെ സേവനയാത്ര അനുസ്മരിച്ചുകൊണ്ട് "MCA കർമ്മപഥങ്ങൾ (1996–2026)" എന്ന വീഡിയോ പ്രകാശനം നടത്തി. മുൻ സഭാതല പ്രസിഡന്റ് മോൻസൻ കെ മാത്യു, സഭാതല വൈസ് പ്രസിഡന്റ് ഷാജി തോമസ് എന്നിവർ നേതൃത്വം നൽകി, കൂടാതെ എം.സി.എ.യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയും സംഘടനയുടെ ഡിജിറ്റൽ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

മിഷൻ സ്വാന്തന പദ്ധതിയുടെ ഭാഗമായി തിരുവല്ല മേഖല , പാറശാല ഭദ്രാസന സമിതിക്ക് നാല് മിഷൻ ദേവാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് ₹2,00,000 രൂപയുടെ ധനസഹായം കൈമാറി. പരിപാടിക്ക് ശ്രീ. ജോജി വിഴാലിൽ നന്ദി രേഖപ്പെടുത്തി. ശ്രീമതി ബെറ്റ്സി വർഗീസ്, ശ്രീമതി ലാലി ജോസ് എന്നിവർ ചടങ്ങിന്റെ അവതാരകരായിരുന്നു. വന്ദ്യ പിതാക്കന്മാർ, വൈദികർ, സിസ്റ്റേഴ്സ്, വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, മുൻകാല നേതാക്കൾ, അല്മായ സഹോദരങ്ങളും സഹോദരിമാരും സന്നിഹിതരായ ഈ അൽമായ ദിനാഘോഷം എം.സി.എ.യുടെ ഐക്യത്തിന്റെയും സേവനപാരമ്പര്യത്തിന്റെയും പുതുതലമുറയുടെ പങ്കാളിത്തത്തിന്റെയും ഉജ്ജ്വല സാക്ഷ്യമായി മാറി.

.