shape
shape

പരസ്പരം ബഹുമാനിക്കുന്നിടത്ത് മനുഷ്യസ്നേഹം: ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത

team image

പരസ്പരം ബഹുമാനിക്കുന്നിടത്ത് മനുഷ്യസ്നേഹം: ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത

നെടുങ്കണ്ടം • ആധുനിക കാലത്ത് പരസ്പരം ബഹുമാനിക്കാൻ തയ്യാറാകുന്നിടത്താണ് മനുഷ്യസ്നേഹം വെളിവാകുന്നതെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസന ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. 2026 ജൂലൈ 26-ന് നെറ്റിത്തൊഴു സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ മലങ്കര കത്തോലിക്കാ അസോസിയേഷൻ (MCA) കുമളി മേഖല അൽമായ സംഗമത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു, പിതാവ്. എംസിഎ സഭാതല പ്രസിഡന്റ് ഡോ. ബൈജു എസ്.ആർ. യോഗം ഉദ്ഘാടനം ചെയ്യുകയും അതിഭദ്രാസന പ്രസിഡന്റ് ബിജു പാലത്തിങ്കൽ അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ മേഖല വികാരി ഫാ.ഡോ. വർഗീസ് മനക്കലേട്ട്, ഷിബു മാത്യു ചുങ്കത്തിൽ, ജോജി വിഴലിൽ, ജോമോൻ താനിക്കൽ, ഫാ.ജെറിൻ പുളിക്കൽ, ഫാ.ജോൺ പടിപ്പുര, റോയി മധുരത്തിൽ, റോമി വെള്ളാമ്മേൽ, അനിൻ വലിയപറമ്പിൽ, സോണിയ, ജോബി പുല്ലാനിമണ്ണിൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം, MCA സഭാതല സമിതിയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കൂട്ടാർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയുംമുണ്ടക്കയം ഇടവകയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന വീടും, തുടർന്ന് അഭിവന്ദ്യ തോമസ് മാർ കൂറിലോസ് പിതാവ്, സഭാതല പ്രസിഡന്റ് ഡോ. ബൈജു എസ്.ആർ., അതിഭദ്രാസന സമിതി വൈദിക ഉപദേഷ്ടാവ് റവ. ഫാദർ മത്തായി മണ്ണൂർവടക്കേതിൽ സഭാതല വൈസ് പ്രസിഡന്റ് ശ്രീ ഷിബു ചുങ്കത്തിൽ, അതിഭദ്രാസന സമിതി പ്രസിഡന്റ് ശ്രീ ബിജു പാലത്തിങ്കൽ, , ട്രഷറർ ഷാജി ചാണ്ടി എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

.