


തിരുവല്ല (04/08/2026): മലങ്കര കത്തോലിക്ക അൽമായ അസോസിയേഷൻ (MCA) സഭാതല സമിതിയുടെയും തിരുവല്ല അതിഭദ്രാസന സമിതിയുടെയും സംയുക്ത നേതൃത്വത്തിൽ അതിഭദ്രാസനത്തിലെ നിരണം, റാന്നി, തിരുവല്ല മേഖലകളിലെ പ്രളയബാധിതർക്ക് ഭക്ഷ്യധാന്യ കിറ്റുകളും പലചരക്ക് സാമഗ്രികളും വിതരണം ചെയ്തു. പ്രളയം രൂക്ഷമായി ബാധിച്ച നിരണത്തെ ആലംതുരുത്തി, പുളിക്കീഴ് പ്രദേശങ്ങളിലും, തിരുവല്ലയിലെ പാണ്ടനാട്, തിരുവൻവണ്ടൂർ പ്രദേശങ്ങളിലും, റാന്നിയുടെ വിവിധ ഭാഗങ്ങളിലുമാണ് ദുരിതാശ്വാസ കിറ്റുകൾ എത്തിച്ചു നൽകിയത്.
സഭാതല പ്രസിഡന്റ് ശ്രീ. ബൈജു S.R.-ന്റെ നേതൃത്വത്തിലും നിർദ്ദേശത്തിലുമായിരുന്നു സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അതിഭദ്രാസന പ്രസിഡന്റ് ശ്രീ. ബിജു പാലത്തിങ്കൽ, ജനറൽ സെക്രട്ടറി ശ്രീ. ജസ്റ്റിൻ ജോൺ, ട്രഷറർ ശ്രീ. ഷാജി ചാണ്ടി, സഭാതല വൈസ് പ്രസിഡന്റ് ശ്രീ. ഷിബു മാത്യു ചുങ്കത്തിൽ , ശ്രീ. ജോജി വിഴലിൽ, ശ്രീ. റോബിൻ മാത്യു, ശ്രീമതി ജെസ്സി അലക്സ് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ മേഖലകളിലെ കേന്ദ്രങ്ങളിൽ നേരിട്ടെത്തി കിറ്റുകൾ വിതരണം ചെയ്തത്. സഭാതല സമിതിയുടെ സജീവ ഇടപെടലിനൊപ്പം അതിഭദ്രാസനത്തിലെ വിവിധ മേഖലകളുടെ പൂർണ്ണ പിന്തുണയും ഈ കാരുണ്യ സംരംഭത്തിന് ഉണ്ടായിരുന്നു.
.