shape
shape

സഭാതല വൈദിക ദിനാചരണം-2026 മൈസൂരിൽ സംഘടിപ്പിച്ചു

team image

സഭാതല വൈദിക ദിനാചരണം-2026 മൈസൂരിൽ സംഘടിപ്പിച്ചു

മൈസൂർ: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽവെച്ച് സഭാതല വൈദിക ദിനാചരണം നടത്തി. രാവിലെ 9.30ന് പുത്തൂർ ഭദ്രാസന അധ്യക്ഷൻ മോസ്റ്റ് റവ.ഡോ. ഗീവർഗ്ഗീസ് മാർ മക്കാറിയോസ് പിതാവിന്റെ നേതൃത്വത്തിൽ വി. കുർബാനയർപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. സഭാതല പ്രസിഡന്റ് ബൈജു എസ്. ആർ. അധ്യക്ഷത വഹിച്ചു. എം.സി.എ. ബാംഗ്ലൂർ റീജിയൺ പ്രസിഡന്റ് രഞ്ജിത്ത് ജോൺ ഏവരെയും സ്വാഗതം ചെയ്തു. മൈസൂർ പള്ളി വികാരി റവ.ഫാ. തോമസ് കുഴിനാപ്പുറത്ത്, കെങ്കേരി പള്ളി വികാരി റവ.ഫാ. ജോൺ പുത്തൻകണ്ടത്തിൽ എന്നിവരെ വൈദികദിനാചരണത്തിന്റെ ഭാഗമായി ആദരിച്ചു. സഭാതല വൈസ് പ്രസിഡന്റ് ഷാജി തോമസ്, പുത്തൂർ ഭദ്രാസന പ്രസിഡന്റ് സജിത്ത് കെ.ജെ., ബത്തേരി ഭദ്രാസന പ്രസിഡന്റ് പ്രിൻസ് എബ്രഹാം, സഭാതല മാനേജിംഗ് കമ്മിറ്റി മെമ്പർ തോമസ് മാത്യു ബാംഗ്ലൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ എം.സി.എ. ബത്തേരി ഭദ്രാസനത്തിന്റെ ചെറുകിട സംരംഭമായ ചായപ്പൊടി വിൽപ്പനയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. മുഴുവൻ ചായപ്പൊടികളും എം.സി.എ. ബാംഗ്ലൂർ റീജിയൺ ഏറ്റുവാങ്ങി. ബത്തേരി ഭദ്രാസനത്തിൽ നിന്ന് മാനന്തവാടി, കൽപ്പറ്റ, പുൽപ്പള്ളി, ബത്തേരി എന്നീ മേഖലകളിൽ നിന്ന് മേഖലപ്രസിഡന്റുമാരും ഭദ്രാസന ട്രഷറർ സുമാ വാലുമണ്ണിൽ എന്നിവരുടെ നേതൃത്വത്തിൽ 36 പേർ പരിപാടിയിൽ പങ്കെടുത്തു. ഈ പരിപാടി മനോഹരമായി ഒരുക്കുന്നതിൽ സഭാതല സമിതിക്ക് എല്ലാവിധമായ സഹകരണവും ഒരുക്കിത്തന്ന എം.സി.എ. പുത്തൂർ ഭദ്രാസന സമിതിക്കും, പ്രത്യേകിച്ച് ബാംഗ്ലൂർ റീജിയൺ ഭാരവാഹികൾക്കും ബാംഗ്ലൂരിലെ മുഴുവൻ യൂണിറ്റ് അംഗങ്ങൾക്കും പ്രവർത്തകർക്കും, മൈസൂർ സെന്റ് മേരീസ് യൂണിറ്റിനും സഭാതല സമിതിയുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു. 

.