shape
shape

സഭയുടെ വളർച്ചയ്ക്ക് കൂട്ടായ പ്രവർത്തനം അനിവാര്യം: ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്

team image

സഭയുടെ വളർച്ചയ്ക്ക് കൂട്ടായ പ്രവർത്തനം അനിവാര്യം: ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്

കോഴിക്കോട്, : സഭയുടെ വളർച്ചയ്ക്കും മുന്നേറ്റത്തിനും കൂട്ടായ പ്രവർത്തനവും സഹകരണവും അനിവാര്യമാണെന്ന് ബത്തേരി ഭദ്രാസന അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ജോസഫ് മാർ തോമസ് പിതാവ്  അഭിപ്രായപ്പെട്ടു. ബത്തേരി രൂപതയുടെ നേതൃത്വത്തിൽ ശ്രേയസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച MCA–വൈദിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്.

ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെയാണ് സഭയ്ക്ക് കൂടുതൽ ഫലപ്രദമായി മുന്നേറാൻ കഴിയുകയെന്ന് പിതാവ് പറഞ്ഞു. സഭയുടെ വിവിധ സംഘടനകൾ തമ്മിലുള്ള ഏകോപനവും പരസ്പര സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. MCA, MCMF, MCYM, MCCL തുടങ്ങിയ സംഘടനകൾ സഭയുടെ വിവിധ മേഖലകളിൽ നിർവഹിക്കുന്ന സേവനങ്ങൾ പിതാവ് പ്രത്യേകം പരാമർശിച്ചു. സംഘടനകളുടെ പ്രവർത്തനങ്ങളിൽ വ്യക്തമായ ദിശാബോധവും കാഴ്ചപ്പാടും കൂട്ടായ പ്രവർത്തന മനോഭാവവും ഉണ്ടാകണമെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.

പ്രത്യേകിച്ച് അൽമായരുടെ പങ്കാളിത്തത്തിനും നേതൃത്വത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും പിതാവ് വ്യക്തമാക്കി. വിദ്യാഭ്യാസം, സാമൂഹിക സേവനം, കൃഷി, വ്യാപാരം, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അൽമായരുടെ കഴിവുകളും സേവനങ്ങളും സഭയുടെ ദൗത്യവുമായി കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കണമെന്നും പിതാവ് അഭിപ്രായപ്പെട്ടു. സഭയുടെ വളർച്ചയിൽ MCA ഉൾപ്പെടെയുള്ള അൽമായ സംഘടനകൾക്ക് നിർണായകമായ പങ്കുണ്ടെന്നും, വൈദികരും അൽമായരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും സംഗമത്തിൽ ചർച്ചയായി.

എം സി എ സഭാതല പ്രസിഡന്റ് ശ്രീ.എസ്.ആർ. ബൈജു, വൈസ് പ്രസിഡന്റ് ശ്രീ.ഷാജി തോമസ് സംഗമത്തിൽ പങ്കെടുത്തു. ബത്തേരി ഭദ്രാസന പ്രസിഡന്റ് ശ്രീ.പ്രിൻസ് എബ്രഹാം, മുഖ്യ വികാരി ജനറൽ മോൺ. സൈബസ്റ്റൻ കീപ്പള്ളിൽ, ഡോ. ജേക്കബ് ഓലിക്കൽ, ഫാ. ഡോ. ചാക്കോ വെള്ളംചാലിൽ, ഫാ. ജയിംസ് മലേപ്പറമ്പിൽ, ശ്രീ.ചാക്കോ നരിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയവരെ ആദരിക്കുകയും ചെയ്തു.

.