


പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് പിതാവ്, എം.സി.എ. സഭാതല സമിതിയുടെ ദേവാലയ നവീകരണ-നിർമാണ പദ്ധതി പ്രകാരം പത്തനംതിട്ട ഭദ്രാസനത്തിന് നൽകിയ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെ നവീകരണം പൂർത്തിയാക്കിയ മണ്ണീറ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിന്റെ കൂദാശ കർമ്മത്തിനു ശേഷം, പദ്ധതി വിജയകരമായി പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ എം.സി.എ. സഭാതല പ്രസിഡന്റ് ബൈജു എസ്. ആറിനെയും സഭാതല-ഭദ്രാസന ഭാരവാഹികളെയും അഭിനന്ദിക്കുകയും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു.വികാരി ജോൺ വിൽസൺ മേലേടത്ത് (ചാർൾസ്) അച്ഛന്റെയും ഇടവക ജനങ്ങളുടെയും നേതൃത്വത്തിൽ വളരെ മനോഹരമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞു.
.