shape
shape

മലങ്കര കത്തോലിക്കാ അസോസിയേഷൻ (MCA) സഭാതല എക്സിക്യൂട്ടീവ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി യോഗങ്ങൾ

team image

മലങ്കര കത്തോലിക്കാ അസോസിയേഷൻ (MCA) സഭാതല എക്സിക്യൂട്ടീവ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി യോഗങ്ങൾ

ചാരുംമൂട്: മലങ്കര കത്തോലിക്കാ അസോസിയേഷൻ (MCA) സഭാതല എക്സിക്യൂട്ടീവ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി യോഗങ്ങൾ മാവേലിക്കര ഭദ്രാസനത്തിലെ ചാരുംമൂട് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വെച്ച് 2026 മാർച്ച് 15 ഞായറാഴ്ച നടന്നു.

രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. സഭാതല പ്രസിഡന്റ് ശ്രീ. ബൈജു എസ്. ആർ. അധ്യക്ഷത വഹിച്ച യോഗങ്ങളിൽ, എം.സി.എ. സഭാതല ചെയർമാനായി നിയമിതനായ അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പോസ് തിരുമേനിയെ സഭാതല സമിതി ഔദ്യോഗികമായി ആദരിച്ചു. അഭിവന്ദ്യ പിതാവ് യോഗത്തിൽ ആദ്യാന്തം പങ്കുചേരുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സഭാതല ആത്മീയ ഉപദേഷ്ടാവ് റവ. ഫാ. മാത്യൂസ് കുഴിവിള ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. രാവിലെ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സഭാതല വനിതാ സെക്രട്ടറി ശ്രീമതി ബെറ്റ്സി വർഗീസും, ഉച്ചയ്ക്ക് നടന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിൽ മാവേലിക്കര ഭദ്രാസന പ്രസിഡന്റ് അഡ്വ. അനിൽ ബാബുവും സ്വാഗതമാശംസിച്ചു. വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള സഭാതല മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ വരും വർഷത്തെ കർമ്മപദ്ധതികൾക്ക് രൂപം നൽകി. സെന്റ് ജോസഫ് ഡേ, അല്മായ ദിനം, മെമ്പർഷിപ്പ് ഡ്രൈവ്, 'ലൈറ്റ് 2026' , നിർദ്ധനർക്കായുള്ള ഭവന - ദേവാലയ നിർമ്മാണ സഹായം എന്നിവയെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. ട്രഷറർ അഡ്വ. എൽദോ പൂക്കുന്നേൽ, സഭാതല ഭാരവാഹികളായ ശ്രീ. ഷാജി തോമസ്, ശ്രീ. ഷിബു മാത്യു ചുങ്കത്തിൽ, അഡ്വ. ബിനോ ജോർജ്ജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. വി.എ. ജോർജ്ജ്, ശ്രീ. വർഗീസ് പി. മാമ്മൻ എന്നിവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകി. സഭാതല ഭാരവാഹികളായ ശ്രീമതി ഷേർളി കുടയാൽ, ശ്രീ. അനിൽ വെള്ളൂർക്കോണം, ശ്രീമതി ലാലി ജോസ്, മാവേലിക്കര ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ. വില്യംസ് മത്തായി എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിന് ശേഷം, എം.സി.എ. മാവേലിക്കര ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭക്തിനിർഭരമായ കുരിശിന്റെ വഴിയിൽ സഭാതല സമിതി അംഗങ്ങൾ പങ്കുചേർന്നു

.